പലരും അവനവനെ അവനവന്റെ ഉള്ളില്‍ തന്നെ ത്യജിക്കുന്നത് മറ്റാര്‍ക്കോ വേണ്ടിയാണ്. ത്യജിച്ചവരും ത്യജിക്കാന്‍ കാരണക്കാരായവരും എന്നിട്ടും ഒന്നും നേടുന്നില്ല എന്നതാണ് പരമാര്‍ത്ഥം ...പരമാര്‍ത്ഥം തിരിച്ചറിയുമ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചിരിക്കും. പിന്നീട് വരുന്നത് രാത്രിയാണ്. നിലാവ് നഷ്ടപ്പെട്ട ആ ഇരുട്ടില്‍ എത്ര കരഞ്ഞാലും ആരും കാണില്ല. കരച്ചില്‍ അമര്‍ത്തി അടുത്ത സൂര്യരശ്മിയിലേക്ക് കണ്ണു തുറക്കുമ്പോഴേക്കും, കരഞ്ഞ മനസ്സും കരയിപ്പിച്ച മനസ്സും എല്ലാം സൂര്യനില്‍ വിലയം പ്രാപിച്ചിരിക്കും.
ജീവിതത്തോളം മധുരം തരുന്ന മറ്റൊന്നില്ല.
ജീവിതത്തോളം കയ്പ്പേറിയതാക്കാന്‍ കഴിയുന്ന മറ്റൊന്ന്‍ വേറെയുമില്ല..
വരാന്ത
Welcome to this Veranda! Let us sit here in this veranda to unwind, relax, laugh, joke and make fun of each other.
Tuesday, December 20, 2011
കാപ്പി----Mini Ramachandran
കാപ്പി പലവിധം. പലര്‍ക്കും പലവിധത്തില്‍ കാപ്പി ഉണ്ടാക്കാനറിയാം. കാപ്പിയുടെ ആ അഭൌമമായ ഗന്ധം മാത്രം മതി, അതിനെ വീണ്ടും വീണ്ടും ആസ്വദിക്കാന്‍ നമ്മെ അത് പ്രേരിപ്പിക്കുന്നു.നമ്മുടെ (സൌത്ത്) ഇന്ത്യന്‍ കാപ്പി ഉണ്ടാക്കുന്നത് വളരെ ലളിതമാണ്. വെള്ളം തിളപ്പിക്കുന്നു, കാപ്പിപ്പൊടി (ഇന്‍സ്റ്റന്റ് അല്ലെങ്ങ്ഗില്‍ നോണ്‍ ഇന്‍സ്റ്റന്റ്) ഇടുന്നു, പാല്‍, മധുരം ചേര്‍ക്കുന്നു, ഫാന്‍ ഓണ്‍ ചെയ്തു അതിന്റെ താഴെ ഇരുന്നു, ചൂടോടെയുള്ള കാപ്പി കുടിക്കുന്നു. ഞാന്‍ സാധാരണ കാപ്പി കുടിക്കാന്‍ തുടങ്ങിയാല്‍ കമാന്നു മിണ്ടാറില്ല. കാരണം കാപ്പി അത്രയ്ക്ക് ഇഷ്ടമായതിനാല്‍, ഇടയ്ക്ക് ദിസ്ടര്ബന്സ് ഒന്നും പാടില്ല.
എന്റെ സുഹൃത്തിന്റെ അഗ്രഹാരത്തില്‍ ഉണ്ടാക്കുന്ന കാപ്പിയാണ് ഈ ലോകത്തില്‍ വെച്ചു സ്വാദേറിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പരമമായ യാഥാര്‍ഥ്യം മാത്രമാണ്. അത് കുപ്പിയിലെ പഴഞ്ചന്‍ കാപ്പിപ്പൊടിയെടുത്തു ശടെ എന്ന് ഉണ്ടാക്കുന്നതല്ല. കാപ്പിക്കുരു തല്‍ക്ഷണം വറത്തു പൊടിച്ചു (കൈ കൊണ്ടു തിരിക്കുന്ന തരം ബ്ലെന്ടെര്‍) ഉണ്ടാക്കുന്ന കാപ്പി. അതിനോട് കിട പിടിക്കാന്‍ വേറെ കാപ്പിയില്ലെന്ഗിലും, പാലക്കാട്ടെ 'അശോക് ഭവന്‍'ലെ കാപ്പിയും ഒപ്പിക്കാം.ഇതൊന്നും ഒത്തിലെന്ഗില്, നമ്മുടെ 'ബ്രു' ഇന്‍സ്റ്റന്റ് തന്നെ ശരണം.
ട്രെയിന്‍ സ്ടേഷനുകളിലെ കാപ്പി, കാപ്പിയല്ല എന്ന അഭിപ്രായമാണ് എനിക്ക്.
അമേരിക്കയില്‍ കാപ്പി ഒരു 'ത്രൂ ഔട്ട് ദ ഡേ ബെവേരജ്' ആണ്. ദിവസത്തിലെ ഏത് നേരവും കാപ്പി കുടിക്കാവുന്ന നേരം. അത് കൊണ്ടാണ് സ്റ്റാര്‍ ബക്ക്സ്, അമേരിക്കന്‍ ജനതയുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആവുന്നത്. കാപ്പി കാപ്പിയാവുന്നത്, അതിന്റെ രുചി മാത്രം മുന്തി നില്‍ക്കുമ്പോഴാണ്. സ്റ്റാര്‍ ബക്ക്സ് തരുന്നതില്‍, ചിലപ്പോള്‍, ക്രീം, പല എസ്സെന്സുകള്‍ മറ്റും, ചേര്ത്തു, ഇതു കാപ്പിയാണോ, കഷായമാണോ, ഐസ് ക്രീം ആണോ എന്ന് സംശയം വരുന്നതിനാല്‍, നമുക്കു നമ്മുടെ കാപ്പി താന്‍ നല്ലത് എന്ന് കരുതുന്ന ആളാണ് ഞാന്‍.
അവരുടെ ബരിസ്ട ഗാലെറി്യില് അനവധി ചോയ്സുകള്‍ ഉണ്ട്. കാപ്പി രുചികളില്‍ ഒരു പിഎച്ച്ടി dissertation - നു വകയുണ്ട്.എങ്കിലും കോഫി കാബിനെറ്റ് വളരെ രസകരമായ ഒരു കാര്യമാണ്.
കാപ്പി, എന്റെ പ്രിയപ്പെട്ട പാനീയം ...!

മുള കാത്ത്-കവിത-Abhirami
മുള കാത്ത്
അഭിരാമി
കൃഷിയാപ്പീസില്‍
ക്യൂനിന്നു മടുത്താണ്
കുരു കിട്ടിയത്
മൂപ്പു മണത്തതിനാല്‍
മണ്ണന്വേഷിച്ച് കുമാരന്‍
കുന്നു കയറി
പെയ്തൊഴിയാത്ത മഴക്കാലം
പാതി തിന്ന റോഡിനു കൂട്ടിരിക്കാന്‍
കുന്നു പോയിരുന്നു
എണ്ണ തേച്ച ഇടവഴിയില്‍
ഇടംതേടി ചെന്നപ്പോള്‍
സിഗ്നല്‍ തണലായിരുന്നു
വഴിയറ്റ്, പള്ളിപ്പറമ്പിലെ
പറങ്കിച്ചുവട്ടിലണഞ്ഞപ്പോള്‍
ഇനിയും തലപൊക്കാന്‍
വെളിച്ചം കാത്തു കഴിയുന്ന
വിത്തുകളായിരുന്നു
മണ്ണുകിട്ടാതെ
മനംമടുത്ത കുമാരന്‍
വായ മാന്തിത്തുരന്ന്
കുരു ഉള്ളിലേക്കിട്ട്
മണ്ണില്‍ മലര്‍ന്നുകിടന്നു
മുള പൊന്തി തളിരിട്ട്
കായ്ചു പടരുന്ന കാഴ്ച കാണാന്‍
അഭിരാമി
കൃഷിയാപ്പീസില്‍
ക്യൂനിന്നു മടുത്താണ്
കുരു കിട്ടിയത്
മൂപ്പു മണത്തതിനാല്‍
മണ്ണന്വേഷിച്ച് കുമാരന്‍
കുന്നു കയറി
പെയ്തൊഴിയാത്ത മഴക്കാലം
പാതി തിന്ന റോഡിനു കൂട്ടിരിക്കാന്‍
കുന്നു പോയിരുന്നു
എണ്ണ തേച്ച ഇടവഴിയില്‍
ഇടംതേടി ചെന്നപ്പോള്‍
സിഗ്നല്‍ തണലായിരുന്നു
വഴിയറ്റ്, പള്ളിപ്പറമ്പിലെ
പറങ്കിച്ചുവട്ടിലണഞ്ഞപ്പോള്‍
ഇനിയും തലപൊക്കാന്‍
വെളിച്ചം കാത്തു കഴിയുന്ന
വിത്തുകളായിരുന്നു
മണ്ണുകിട്ടാതെ
മനംമടുത്ത കുമാരന്‍
വായ മാന്തിത്തുരന്ന്
കുരു ഉള്ളിലേക്കിട്ട്
മണ്ണില്‍ മലര്‍ന്നുകിടന്നു
മുള പൊന്തി തളിരിട്ട്
കായ്ചു പടരുന്ന കാഴ്ച കാണാന്‍
ഞാന്‍ ഒറ്റയ്ക്കായത്.
കടലിന്റെ അടിത്തട്ടില്‍നിന്ന്
അനിത തമ്പി
നിന്നോടു സംസാരിച്ചുകൊണ്ടു ഞാന്‍
കടലിനുമീതെ നടക്കുകയായിരുന്നു
തിരകള്‍
എന്റെ കാലടികളെ ഇക്കിളിയാക്കി
കാറ്റ് ഉടലിനെ പായ് മരമാക്കി
വിശ്വസിക്കൂ എന്നു പറഞ്ഞ്
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍
നീയില്ല.
കണ്ണെത്തുന്നിടത്തെങ്ങും കരയില്ല,
കര തേടുന്ന കടല്‍ക്കാക്കകളുമില്ല.
അങ്ങനെയാണ്
ഇത്രമേല്‍ ആഴത്തില്‍
ഞാന്‍
ഒറ്റയ്ക്കായത്.
അനിത തമ്പി
നിന്നോടു സംസാരിച്ചുകൊണ്ടു ഞാന്‍
കടലിനുമീതെ നടക്കുകയായിരുന്നു
തിരകള്‍
എന്റെ കാലടികളെ ഇക്കിളിയാക്കി
കാറ്റ് ഉടലിനെ പായ് മരമാക്കി
വിശ്വസിക്കൂ എന്നു പറഞ്ഞ്
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍
നീയില്ല.
കണ്ണെത്തുന്നിടത്തെങ്ങും കരയില്ല,
കര തേടുന്ന കടല്‍ക്കാക്കകളുമില്ല.
അങ്ങനെയാണ്
ഇത്രമേല്‍ ആഴത്തില്‍
ഞാന്‍
ഒറ്റയ്ക്കായത്.
എന്റ്റെ കണ്ണുകളില്‍
ഇനി എന്റ്റെ കണ്ണുകളില്‍ ഒളിതാവളങ്ങള്‍ തേടി അലയുന്ന തീഷ്ണമായ സ്വപന്നങ്ങള്‍ ഇല്ല.....തന്റ്റെ കാല്പാദം മാത്രം നനച്ചു വഴിമാറുന്ന നന്നുത്ത മഴയില്ല.....മുമ്പേ നടക്കുതോറും ഇടുങ്ങി വരുന്ന വഴി പാതകളും ഇല്ല .......................
ഞാന്‍ മടങ്ങുമ്പോള്‍ ശേഷിക്കുന്നത് പാതി വായിച്ചു നിര്‍ത്തിയ ഒരു നോവല്‍ മാത്രം .ഓര്‍മ്മകള്‍ നിറങ്ങളായി തേച്ചുപിടിപ്പിച്ച ഏടുകള്‍ .ഓരോ ഏടുകളിലും പരിജയപെട്ടു വിചിത്രമായ കുറേ മുഖങ്ങള്‍,സഹയാത്രികര്‍ ആയിരുന്നില്ല ആരും . ഓര്‍ക്കുന്നു ഞാന്‍ ഈ നോവല്‍ വായിച്ചു തുടങ്ങിയ നിമിഷങ്ങള്‍ .......ആ സായാഹ്ന്നം ശാന്തമായിരുന്നു . അന്ന് ഞാന്‍ ആദ്യമായി പരിജയപ്പെട്ടത് രണ്ടു കഥാപാത്രങ്ങള്‍ ഒരു പക്ഷെ ഞാന്‍ മടങ്ങുമ്പോള്‍ സഹതാപതിന്റ്റെയും കടപാടിന്റ്റെയും വാക്കുകള്‍ ഇവര്‍ക്ക് മാത്രം കിട്ടുകയില്ല.ആമുഖത്തിനു ശേഷം എന്നെ സ്വീകരിക്കാനുള്ള മാലാഖമാരെ പോലെ വാക്കുകള്‍ കോരി യിടാത്ത ഒരു ഏട് .കേവലം ഒരു ഷിഫ്റ്റ് ഡിലീറ്റ് അടിച്ചത് പോലെ ,അതിന്റ്റെ പ്രാധാന്യം ഇന്ന് ഞാന്‍ മനസിലാക്കുന്നു .
തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ പക്ഷേ ................തുടര്‍ പേജുകള്‍ വായിച്ചു കൊണ്ടിരുന്നത് ഞാന്‍ അറിയാതെ ആയിരുന്നു.എല്ലാവരെയും പോലെ എന്റ്റെ കുട്ടിക്കാലം .തോടുകളും,കുളപടവുകളും ,കുന്തി പുഴയുടെ തീരന്കളും.....ഈ ഓര്‍മ്മകള്‍ മതി എനിക്ക് ജീവിക്കാന്‍,പക്ഷെ കഴിയുന്നില.
ഞാന്‍ എന്ന സാധാരണ വായനക്കാരന് പിടികിട്ടാതെ പോയ ഒരു കഥാപാത്രം.എന്നിലേക്ക് നടന്നു വന്ന ആ ഭാവത്തെ പലപ്പോഴായി വായിച്ചെടുക്കാന്‍ ശ്രമിച്ചു.പക്ഷെ കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയാകുകയായിരുന്നു.ഏതൊരു എഴുതുകാരന്റ്റെയും ചില ചിന്തകള്‍ വായനകരനില്‍ അടിചെല്പിക്കുനതാകം. അത് പോലെ അവള്‍ എന്നില്‍ ശേഷിക്കുന്നു .ഇനി എന്റെ ചാരം അവളില്‍ സിന്ധൂരമായി മാറുമ്പോള്‍ അറിയുകയില്ല ആരും എന്റെ വേദനയെ..............."
ഞാന് .................

നീ
തിരയൊടുങ്ങാത്ത
സ്നേഹാവേശത്തില്‍
തല തല്ലി ചാകരുതെന്നും
അറ്റം മുട്ടാത്ത ആകാശത്ത്
അലസം പറക്കുന്ന കിളികളെ
... കണ്ടു മോഹിക്കരുതെന്നും
വസന്തം വിരിയുന്ന വെഞ്ചാമര-
കാറ്റില്‍ ആടിയുലയരുതെന്നും
ഒറ്റക്കാലന്‍ കൊറ്റികളെയും
കോങ്കണ്ണന്‍ കാക്കകളെയും
കൂട്ടുകാരാക്കരുതെന്നും
പല വര്‍ണ്ണങ്ങളില്‍ ചിത്രം രസമില്ലെന്നും
നീലാകാശത്തും നീലകടലിലും
ഒരു തരി പോലും ബാക്കി വെക്കാതെ
അലിഞ്ഞു ഇല്ലാതാവണമെന്നും
നീ മാറോടണച്ചു പറഞ്ഞപ്പോള്‍
ഞാനൊരു ഉപ്പുകല്ലാവാനുള്ള നീറ്റലിലായിരുന്നു

തിരുവാതിര --Mini Ramachandran & Ganga Ramanathan
ധനു മാസത്തിലെ തിരുവാതിരക്കു ആര്‍ദ്ര ദര്‍ശനം, വ്രതം, കൈകൊട്ടിക്കളി എല്ലാം ചെയ്യണം...
-----------------------------------------------------------------------------
ആതിരക്കാലം അണഞ്ഞു വല്ലോ
ആളിമാരാരും അറിഞ്ഞതില്ലേ
പാട്ടും കുരവയും നീരാട്ടം ആട്ടവും
കോട്ടം കൂടാതെ കൊണ്ടാടീടനം
നിങ്ങള്‍ കൂട്ടരുമോത് കളിചിടെണംവട്ടങ്ങളൊക്കെ ഒരുക്കീടെണം
ചട്ടങ്ങളൊക്കെ നടത്തീടെണം
എട്ടങ്ങാടി ചുട്ടു പൂജ കഴിച്ചതില്‍
ശിഷ്ടം നമുക്ക് ഭുജിചിടെനം
കരം കൊട്ടി കളിക്കണം ആര്പ്പമോധം...
തിരുവതിരെയേ കുറിച്ച് എഴുതാം....ഇത് കോട്ടയം സ്വദേശികള്‍ ആഖോഷിക്കുന്ന രീതി ആണ്....
മകയിരം ഒരിക്കല്‍ നോക്കാതെ തിരുവാതിര നോല്‍ക്കരുത്...മകയിരം വൃതം മക്കള്‍ക്ക് വേണ്ടി..
മകയിരത്തിന് ക്ഷേത്ര ദര്‍ശനം, ഉച്ചക്ക് ഒരു നേരം മാത്രം അരി ആഹാരം...ഉള്ളി, വെളുത്തുള്ളി ഒന്നും പാടില്ല..പച്ചരി ചോറും ചമ്മന്തിയും മതി ഉച്ചക്ക്..രാത്രി അരി ആഹരമാല്ലാതെ എന്തെങ്കിലും ലഖു ഭക്ഷണം....പിന്നെ തിരുവാതിര നടക്കുന്ന സ്ഥലത്തേക്ക് പോകുക....9 മണിയോടെ എട്ടങ്ങാടി പൂജിക്കും..അത് എല്ലാവര്ക്കും പ്രസാദമായി നല്‍കും..( കരിമ്ബ്, ശര്‍ക്കര, കടല, ചെറു കിഴങ്ങ്, കല്‍ക്കണ്ടം) ഇവ ചേര്‍ന്നതാണ് എട്ടങ്ങാടി....
പിന്നെ തിരുവാതിര കളി തുടങ്ങുകയായി....വെളുപ്പിനെ വരെ കളി തുടരും...അതിനു ശേഷം കുളിച്ചു വന്നു പാല വൃക്ഷത്തിന്റെ ചുവട്ടില്‍ പൂജ....ദശപുഷ്പങ്ങള്‍ ഓരോന്നായി എടുത്തു പാട്ടു പടി പൂജിച്ച ശേഷം തലയില്‍ ചൂടി ആര്‍ദ്ര ദര്‍ശനത്തിനു ശിവ ക്ഷേത്രത്തിലേക്ക് പോകും.....
തിരിച്ചു വീട്ടില്‍ എത്തിയാല്‍ അടുക്കളയില്‍....
രാവിലെ കൂവ കുറുക്കിയതും പഴം നുറുങ്ങും, ഉപ്പേരിയും....ഉച്ചക്ക് ഗോദംപ് കഞ്ഞി, പുഴുക്ക്, ഇഞ്ചിക്കറി, പുളിശ്ശേരി, പപ്പടം....വീണ്ടും തിരുവാതിര നക്ഷത്രം തീരുന്നത് വരെ തിരുവാതിര കളി തുടരും.....

Subscribe to:
Comments (Atom)